Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Girl Dies

മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​ത് ചോ​ദ്യം ചെ​യ്തു; പതിനാലുകാ​രി മരിച്ച നിലയിൽ

നെ​ടു​മ്പാ​ശേ​രി: പ​ഠി​ക്കാ​തെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​തി​നെ മാ​താ​പി​താ​ക്ക​ള്‍ ചോ​ദ്യം ചെ​യ്ത മ​നോ​വി​ഷ​മ​ത്തി​ല്‍ പതിനാലുകാ​രി ജീവനൊടുക്കി. കു​ന്നു​ക​ര പ​ഞ്ചാ​യ​ത്തി​ല്‍ ചാ​ല​യ്ക്ക​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വി​ജീ​ഷി​ന്‍റെ മ​ക​ള്‍ പാ​ര്‍​വ​തി​യാ​ണ് മ​രി​ച്ച​ത്. കു​ന്നു​ക​ര ക്രി​സ്തു​രാ​ജ് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​നി​യാ​ണ്.

ഇ​ന്ന​ലെ വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ല്‍ ഉ​പ​യോ​ഗി​ക്കാ​നാ​യി വ​ച്ചി​രു​ന്ന മൊ​ബൈ​ല്‍ പി​താ​വ് ഷി​ജി​ന്‍ വി​ളി​ച്ച​പ്പോ​ള്‍ എ​ന്‍​ഗേ​ജ്ഡ് ആ​യി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് കു​ട്ടി ജീവനൊടുക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Kerala

ഉ​ഡു​പ്പി​യി​ൽ ഒ​ന്ന​ര​വ​യ​സു​കാ​രി കി​ണ​റ്റി​ൽ വീ​ണു​മ​രി​ച്ചു

ഉ​ഡു​പ്പി: ഉ​ഡു​പ്പി​യി​ൽ ഒ​ന്ന​ര​വ​യ​സു​കാ​രി കി​ണ​റ്റി​ൽ വീ​ണു​മ​രി​ച്ചു. വെ​ള്ളം കോ​രു​ന്ന​തി​നി​ട​യി​ൽ അ​മ്മ​യു​ടെ കൈ​യി​ൽ​നി​ന്നു വ​ഴു​തി കി​ണ​റ്റി​ൽ വീ​ണ ഒ​ന്ന​ര വ​യ​സു​കാ​രി കീ​ർ​ത്ത​ന​യാ​ണു മ​രി​ച്ച​ത്.

ഉ​ഡു​പ്പി​യി​ലെ കി​ന്നി​മു​ൾ​ക്കി​യി​ലാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​യു​ടെ അ​മ്മ കു​ട്ടി​യെ എ​ടു​ത്തു​കൊ​ണ്ട് വീ​ടി​ന​ടു​ത്തു​ള്ള കി​ണ​റ്റി​ൽ​നി​ന്നു വെ​ള്ളം കോ​രു​ന്ന​തി​നി​ടെ കു​ട്ടി കി​ണ​റ്റി​ൽ വീ​ഴു​ക​യി​രു​ന്നു.

അ​മ്മ ഉ​ട​ൻ ത​ന്നെ ക​യ​റി​ൽ തൂ​ങ്ങി കി​ണ​റ്റി​ൽ ഇ​റ​ങ്ങി​യെ​ങ്കി​ലും കു​ട്ടി​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഉ​ഡു​പ്പി സി​റ്റി പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

NRI

കാ​റി​ൽ കു​ടു​ങ്ങി; യു​എ​സി​ൽ ഒ​മ്പ​ത് വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

ഹൂ​സ്റ്റ​ൺ: ഗ​ലീ​ന പാ​ർ​ക്കി​ൽ ഒ​മ്പ​ത് വ​യ​സു​ള്ള പെ​ൺ​കു​ട്ടി‌​യെ കാ​റി​നു​ള്ളി​ൽ മ​രി​ച്ച​നി​ല‌​യി​ൽ ക​ണ്ടെ​ത്തി. കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ കു​ട്ടി ശ്വാ​സം​മു​ട്ടി മ​രി​ച്ചെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഒ​രു വ്യാ​വ​സാ​യി​ക സ​മു​ച്ച​യ​ത്തി​ന്‍റെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് നി​ന്നാ​ണ് കു​ട്ടി​യെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up